ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം ഭഗവാന്റെ അനുഗ്രഹം നിറഞ്ഞൊഴുകുന്ന തിരുസന്നിധിയിൽ എത്തിച്ചേരുവാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യമാണ്. ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാവർക്കും എത്തിച്ചേരുവാൻ സാധിക്കും എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് പലപ്പോഴും ദർശനം ലഭിക്കണമെന്നില്ല ഭഗവാൻ നമ്മളെ വിളിക്കുമ്പോൾ മാത്രമേ ആ തിരുനടയിൽ എത്തിച്ചേരുവാൻ സാധിക്കൂ ഭഗവാന്റെ ശ്രീകോവിലിവിന്‍റെ അടുത്തെത്തി പ്രാർത്ഥിക്കുവാൻ സാധിക്കും.
ഇന്ന് പറയാൻ പോകുന്നത് ദർശനത്തിനുവേണ്ടി ഭഗവാൻ ആഗ്രഹിക്കുന്ന സമയത്ത് കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ്. ആദ്യത്തെ ലക്ഷണമായി പറയുന്നത് സ്വപ്നമാകുന്നു. ഭഗവാനെ നിങ്ങൾ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്നുണ്ടെങ്കിൽ മനസ്സിലാക്കേണ്ട കാര്യം ഭഗവാൻ ദർശനത്തിനു വേണ്ടി വിളിക്കുന്നു എന്നതാണ് അല്ലെങ്കിൽ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതുപോലെ നിങ്ങൾക്ക് സ്വപ്നം കാണുവാൻ സാധിക്കുന്നത് ഇതും ഒരു സൂചന തന്നെയാണ്. അതുപോലെ ഭഗവാന്റെ നാമങ്ങൾ ഏതുസമയത്തും നാവിൽ വരുക .
അറിയാതെ വരിക ഇതുപോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. കൃഷ്ണ എന്നു പോലും അറിയാതെ നമ്മൾ വിളിച്ചു പോകും. എന്തിനും ഏതിനും ഗുരുവായൂരപ്പന്റെ കാര്യം നിങ്ങളെ ഓർമിപ്പിക്കും ചിലപ്പോൾ പല കാര്യങ്ങൾ കാണുമ്പോൾ ആയിരിക്കും ഭഗവാനെ ഓർമ്മ വരുന്നത് .
ഗുരുവായൂരിൽ മുൻപ് ദർശനം ചെയ്യുമ്പോൾ കണ്ട പല കാര്യങ്ങളും നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ഓർമ്മ വരികയോ അല്ലെങ്കിൽ ചിന്തകൾ അതുപോലെ ഉണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ക്ഷേത്രദർശനം നടത്തുക.