നവരാത്രിയുടെ ദിവസങ്ങൾ ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങൾ തന്നെയാണ് ദേവിയുടെ കടാക്ഷം അനുഗ്രഹം നമുക്ക് കിട്ടുന്ന ദിവസങ്ങൾ അതുകൊണ്ടുതന്നെ ഭൂമിയുടെ എല്ലാ ചരാചരങ്ങൾക്കും ദേവിയുടെ അനുഗ്രഹം കിട്ടുക തന്നെ ചെയ്യും.അത്രമേൽ വിശേഷം എന്ന് പറയുവാൻ സാധിക്കും. നവരാത്രി ദിവസങ്ങളിൽ വിളക്ക് കത്തിച്ച് ബാക്കിവരുന്ന തിരി നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ഇക്കാര്യം നിങ്ങൾക്ക് മനസ്സിലാക്കേണ്ടത് പ്രവർത്തിക്കേണ്ടതുമാണ്.
ദേവിക്ക് സവിശേഷമായ ദിവസങ്ങളിൽ വിശേഷപ്പെട്ടപല വസ്തുക്കളും നമ്മൾ സമർപ്പിക്കാറുണ്ടല്ലോ.വീടുകളിൽ സമർപ്പിക്കുന്ന വസ്തുക്കളെല്ലാം തന്നെ വലിയ ശുഭകരം ആയിട്ടുള്ള കാര്യങ്ങൾ നമുക്ക് നൽകുന്നതാണ് അത്തരത്തിൽ ദേവിയുടെ ചൈതന്യം നമുക്ക് വന്നുചേരുന്നതായിരിക്കും.കുറഞ്ഞത് അഞ്ചു തിരിയിട്ട് എങ്കിലും നിലവിളക്ക് കത്തിക്കേണ്ടതാണ്.
നവരാത്രി ദിവസം കത്തിക്കുന്ന നിലവിളക്കിന് വളരെയധികം പ്രത്യേകതകൾ ഉണ്ട് എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ബാക്കിവരുന്ന തിരി പലരുടെയും പ്രശ്നമാണ് ഇത് എന്ത് ചെയ്യണം എന്ന് പലരും ആലോചിക്കുന്നതാണ്. വീട്ടിൽ സാമ്രാണി പുകയ്ക്കുന്നവർ ഉണ്ടെങ്കിൽ ബാക്കിവരുന്ന തിരിയും അതിലിട്ട് പുകയ്ക്കുക അല്ലാതെ അത് ഒരിക്കലും പുറത്തേക്ക് കളയുകയോ .
ഏതെങ്കിലും മൃഗങ്ങളോ അല്ലെങ്കിൽ പൊതുസ്ഥലത്ത് ഇട്ട് ആരെങ്കിലും ചവിട്ടി അരയ്ക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യരുത് അതുപോലെ വൃത്തിഹീനമായിട്ടുള്ള സാഹചര്യങ്ങളിൽ വലിച്ചെറിയാനും പാടില്ല. അല്ലാത്തപക്ഷം തിരികളെല്ലാം ഒരു പാത്രത്തിലോ മറ്റ് സൂക്ഷിച്ചതിനുശേഷം വീടിന്റെ വടക്ക് ഭാഗത്ത് ഒരു ചെറിയ കുഴിയെടുത്ത് കുഴിച്ചിടുക. അല്ലാത്തപക്ഷം വലിയ ദോഷമായിരിക്കും ഉണ്ടാകുന്നത്.