അരവിന്ദൻ തന്റെ അമ്മയായ മീനാക്ഷി അമ്മയെയും അച്ഛനായ ദാസേട്ടനെയും വീട്ടിൽ നിന്നും ഇറക്കി വിട്ടു. എവിടേക്കെങ്കിലും ഇറങ്ങി പൊക്കോണം ഇനി എന്റെ വീട്ടിൽ നിൽക്കണ്ട മരുമകൾ ആണെങ്കിലും ഒരു തുണക്കെട്ട് എടുത്ത് ദാസേട്ടന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പിന്നീട് ആ വീട്ടിൽ നിൽക്കുവാൻ അവർക്ക് രണ്ടുപേർക്കും സാധിച്ചില്ല. എഴുതി കൊടുത്തപ്പോൾ തന്റെ മകനും മകൾക്കും താനൊരു മകളുടെ വീട്ടിൽ കുറച്ചു ദിവസം പോയി.
നിന്നപ്പോൾ അത് അവൾക്കും ഒരു ബുദ്ധിമുട്ടായി ഇനി ഈ വീട്ടിൽ നിൽക്കണ്ട എന്ന് ദാസേട്ടൻ തീരുമാനിച്ചു മീനാക്ഷി അമ്മയുടെ കയ്യും പിടിച്ച് വർഷങ്ങളോളം ജീവിച്ച താൻ കഷ്ടപ്പെട്ട് പണിതുണ്ടാക്കിയ വീട്ടിൽ നിന്നും അവർ രണ്ടുപേരും ഇറങ്ങി. തെരുവിലൂടെ നടക്കുമ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്ന് മീനാക്ഷി അമ്മയ്ക്ക് അറിയില്ലായിരുന്നു. നിനക്ക് വിശക്കുന്നുണ്ടോ എന്തെങ്കിലും കഴിക്കണോ ദാസേട്ടൻ ചോദിച്ചു വേണ്ട മീനാക്ഷി അമ്മ പറഞ്ഞു. മാത്രമല്ല ദാസേട്ടൻ ഇപ്രകാരം കൂടി പറഞ്ഞു .
ഇനി നീ വിഷമിക്കേണ്ട ജീവിതത്തിൽ നമ്മൾ ഒരു യാത്ര പോവുകയാണ് ഇനി എല്ലാ സൗഭാഗ്യങ്ങളും നമുക്ക് മാത്രമായിരിക്കും വരാൻ പോകുന്നത് നീ ഒട്ടും പേടിക്കേണ്ട ഞാൻ ഉണ്ടാകും കൂടെ മീനാക്ഷി അമ്മയ്ക്ക് ദാസേട്ടന്റെ വാക്കുകളെ സംശയം തോന്നി ഇനി മരിക്കാനുള്ള തയ്യാറെടുപ്പിനാണോ ഭർത്താവ് ഇങ്ങനെയെല്ലാം പറയുന്നത് എന്നാണ് ചിന്തിച്ചത്. പക്ഷേ മീനാക്ഷി അമ്മ കൊണ്ടുവന്നത് ഒരു വലിയ വീടിനു മുന്നിലേക്ക് ആയിരുന്നു .
അവിടെ എത്തിയപ്പോഴേക്കും ഒരു നായ അവിടെ നിന്നും ഓടി ദാസേട്ടന്റെ അടുത്തേക്ക് വന്നു ഒരു വീട്ടിൽ സെക്യൂരിറ്റി ജോലിക്ക് റെഡിയായിട്ടുണ്ട് എന്ന ദാസേട്ടൻ മുൻപ് പറഞ്ഞത് മീനാക്ഷി അമ്മ ഓർത്തു. ഒരു ചെറുപ്പക്കാരൻ വീട്ടിൽ നിന്നും ഇറങ്ങി വന്ന ദാസേട്ടനോട് ചോദിച്ചു സാർ ഇന്നലെ വരും എന്ന് പറഞ്ഞതുകൊണ്ട് എല്ലാം തയ്യാറായിരുന്നു വണ്ടി എവിടെയാണ് ദാസേട്ടൻ പറഞ്ഞു അത് ഷോറൂമിലാണ് ശരി.
ഒരു പെൺകുട്ടിയും ഇറങ്ങിവന്ന മീനാക്ഷി അമ്മയുടെ കാലുകൾ കഴുകി ഒരു വിളക്ക് കൊടുത്തു. ദാസേട്ടൻ പറഞ്ഞു മീനാക്ഷിയും വലതുകാൽ വച്ച് കയറും ഇത് നമ്മുടെ വീടാണ് ഞാൻ പണികഴിപ്പിച്ച വീട് എനിക്കറിയാം സ്വത്തുകൾ കൊടുത്തു കഴിഞ്ഞാൽ മക്കളുടെ സ്വഭാവം എന്താകുമെന്ന് അതുകൊണ്ട് ഞാൻ ചെയ്തത് തന്നെയാണ് ഇത് നമ്മളുടെ രണ്ടുപേരുടെയും സ്വർഗ്ഗമാണ് ഇനിയാണ് നമ്മൾ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ പോകുന്നത്.