നിനക്ക് രണ്ടാംകെട്ട് ആണെങ്കിലും ഒരു കൊച്ചുള്ള പെണ്ണിനെ തന്നെ കെട്ടണോ അരുണേ. ഏതായാലും കുഴപ്പമില്ല അമ്മയെ ആ കുട്ടിയുടെയും രണ്ടാംഘട്ട ആണല്ലോ. ബ്രോക്കർക്ക് എങ്ങനെയെങ്കിലും വിവാഹം നടന്നു കിട്ടണം എന്നൊരു താല്പര്യം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ കല്യാണമാണെങ്കിൽ എന്താ അതാ കുട്ടിയുടെ കുഴപ്പം കൊണ്ട് ഒന്നുമല്ല ആ കുട്ടിയുടെ ആദ്യ ഭർത്താവ് മരണപ്പെട്ടത് കൊണ്ട് മാത്രമാണ് പിന്നെ കുട്ടി മരണപ്പെടുമ്പോൾ ആ പെൺകുട്ടിക്ക് അഞ്ചുമാസം ആയിരുന്നു സമയം.
ഇത് കേട്ടപ്പോൾ അരുൺ പറഞ്ഞു അതൊന്നും കുഴപ്പമില്ല അമ്മേ. എനിക്ക് സംഭവിച്ചതും അതിൽ കുറഞ്ഞതൊന്നുമല്ലല്ലോ വിവാഹം കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ അവിടെ നിന്നും ഒളിച്ചോടിപ്പോയി നമുക്ക് കുടുംബക്കാരുടെ മുന്നിലുണ്ടായ നാണക്കേട് ഇപ്പോഴും മാറിയിട്ടില്ല ഈ വിവാഹത്തോടെ അതെല്ലാം തന്നെ മാറണം. ബ്രോക്കറോട് പറഞ്ഞ് പെണ്ണു കാണാനുള്ള സമയമെല്ലാം നിശ്ചയിച്ചു. ദേവിയെ ഞാൻ കാണുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അവൾക്ക്.
അവൾ അവിടെ നിൽക്കുന്നതുകൊണ്ട് തന്നെ താഴെയുള്ള രണ്ട് അനിയത്തിമാരുടെ കല്യാണം നടക്കാതെ പോവുകയാണ്. ചെന്ന വഴിക്ക് തന്നെ അമ്മ പറഞ്ഞു ഈ കുട്ടിയെ ഇവിടെ നിർത്തണം ഞങ്ങൾക്ക് ദേവിയെ മാത്രം മതി. പെട്ടെന്ന് എനിക്ക് അമ്മയോട് ദേഷ്യം തോന്നി. വിവാഹത്തിന്റെ തീയതി എല്ലാം തന്നെ നിശ്ചയിച്ചു. വിവാഹം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകുന്ന സമയത്ത് ദേവി അവളുടെ പെൺകുഞ്ഞിനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ ഒരു നിമിഷം എന്റെയും ചങ്ക് തകർന്നുപോയി എങ്ങനെയാണ് ഒരു അമ്മയെ കുഞ്ഞിനെ വേർപ്പെടുത്താൻ സാധിക്കുന്നത്.
കാറിലേക്ക് കയറി വീട്ടിലേക്ക് എത്തുമ്പോഴേക്കും ദേവിയുടെ കണ്ണുകളിൽ സന്തോഷമായിരുന്നു കാരണം ഇപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിൽ ആ കുഞ്ഞുമുണ്ട്. ദേവിയോട് ഞാൻ ഒന്നുമാത്രമാണ് പറഞ്ഞത് ഇപ്പോൾ നീ എന്റെ ഭാര്യയായിരിക്കുന്നു ഈ കുഞ്ഞ് നമ്മുടെ കുഞ്ഞാണ്. കുഞ്ഞുമോളെ ഞാനാണ് സ്കൂളിൽ പറഞ്ഞയക്കുന്നത് അമ്മയ്ക്ക് ആദ്യം എല്ലാം ചെറിയ പരിഭവം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അമ്മയും കുഞ്ഞും വളരെയധികം സ്നേഹത്തിലാണ്. കുറച്ച് സമയമെടുത്താണെങ്കിലും ദേവി ഞാനുമായി വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.
https://youtu.be/Ild9IpDMChA