സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ബൈക്ക് യാത്രകന്റെ വീഡിയോ ആണ്. എറണാംകുളത്ത് നിന്നും കായംകുളത്തേക്ക് പോകുന്ന ആംബുലൻസ് വൈറ്റിലയിൽ വെച്ച് ബ്ലോക്കിൽ പെട്ടപ്പോൾ ആരെന്നു എന്തെന്നോ അറിയാത്ത ഒരു ബൈക്ക് യാത്രികനായ ചെറിയ പയ്യന്റെ പരിശ്രമമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലപ്പോഴും സമൂഹത്തിൽ യുവാക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുവാൻ എല്ലാവരും തന്നെ തയ്യാറാകും.
മയക്കുമരുന്നിനും അടിമകളായി യുവാക്കളെ ചിത്രീകരിക്കാൻ ആണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത് പലപ്പോഴും അവർ ചെയ്യുന്ന ഇത്തരം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ആരും കാണാതെ പോകാറുണ്ട്. കണ്ടാൽ തന്നെയും ആരും തന്നെ അത് പറയാനും തയ്യാറാകാറില്ല കാരണം അവരുടെ നെഗറ്റീവുകൾ മാത്രം കാണിക്കാനായിരുന്നു സമൂഹം ശ്രമിച്ചത്. എന്നാൽ ഇതാ .
അത്തരത്തിലൊരു യുവാവ് ചെയ്ത് നന്മ നിറഞ്ഞ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബ്ലോക്കിൽ പെട്ട ആംബുലൻസിന് വഴിയൊരുക്കുവാൻ പെടാപ്പാട് പെടുന്ന ബൈക്ക് യാത്രകൻ ഏവരുടെയും മനസ്സ് കവരുന്നു. അരക്കിലോമീറ്ററുകൾ ഓളം ആംബുലൻസിന്റെയും മുന്നിലും പിന്നിലുമായി ഓടിനടന്ന് വഴിയൊരുക്കുന്ന ആ ചെറിയ പയ്യന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രവർത്തി ചെയ്ത ആ വലിയ മനസ്സുകാരനായ വൈകിയാത്രക്കാരനായ യുവാവിനെ കണ്ടെത്താൻ വീഡിയോ എല്ലാവരും ഇപ്പോൾ ഷെയർ ചെയ്യുകയാണ്. കാരണം ഹെൽമറ്റ് വെച്ചതുകൊണ്ട് തന്നെ ആ യുവാവ് ആരാണ് എന്ന് മനസ്സിലാക്കാൻ ആർക്കും സാധിക്കാതെ പോയി. ചിലപ്പോൾ ആ യുവാവ് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലായിരിക്കും എന്നാലും അതെല്ലാം തന്നെ മറ്റു യുവാക്കൾക്ക് വളരെയധികം പ്രചോദനമാണ്.