ക്ഷേത്രത്തിൽ പോകുന്നവർ ആണല്ലോ നമ്മൾ എല്ലാവരും. ക്ഷേത്രത്തിന്റെ നടയിൽ പ്രധാന ദേവന്റെ മുൻപിൽ കണ്ണുകൾ അടച്ചുകൊണ്ട് അല്ലെങ്കിൽ കണ്ണുകൾ തുറന്നു കൊണ്ടു ഭഗവാനെ ദർശിച്ച് നമ്മുടെ ആഗ്രഹങ്ങളെല്ലാം പറയാൻ വേണ്ടി നിൽക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകാറുണ്ടോ ചില സമയങ്ങളിൽ പറയാൻ വന്ന കാര്യങ്ങൾ ഒന്നും തന്നെ പറയാൻ സാധിക്കാതെയും വരും എന്നാൽ കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കും.
ഒന്നും പറയാൻ പോലും സാധിക്കില്ല സന്നിധിയിൽ വെറുതെ അങ്ങനെ നിൽക്കണം എന്ന് മാത്രം തോന്നും. ഇതുപോലെയുള്ള അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ എന്നാൽ അതിന്റെ കാരണം എന്താണെന്ന് അറിയണ്ടേ. നിങ്ങൾ അനുഗ്രഹീതരാണ്. ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് പറയാതെ തന്നെ നിങ്ങളെ ഭഗവാൻ അറിയുന്നുണ്ട് നിങ്ങളുടെ സങ്കടങ്ങളും നിങ്ങളുടെ ബുദ്ധിമുട്ടുകളും എല്ലാം തന്നെ ഭഗവാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ നിങ്ങളുടെ വിഷമങ്ങൾ പറയാതെ തന്നെ ഭഗവാൻ തിരിച്ചറിയുന്നു സൂചനയാണ് കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ വളരെയധികം അനുഗ്രഹം ഉള്ളവരാണ് കാരണം ഭഗവാൻ നിങ്ങളെ കൂടെയുള്ളപ്പോഴാണ് ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നത്. സാധാരണ അമ്പലത്തിൽ പോകുമ്പോൾ കരഞ്ഞാൽ അത് വലിയ ദോഷമാണ് എന്ന് പറയുന്നവർ ഉണ്ടായിരിക്കും.
എന്നാൽ അതൊന്നും തന്നെ നിങ്ങൾ കാര്യമാക്കേണ്ട നിങ്ങൾ അനുഗ്രഹീതർ തന്നെയാണ് ഭഗവാൻ നിങ്ങളോട് ഒപ്പം കൂടെയുമുണ്ട്. ഇതുപോലെ ഉണ്ടാകുന്ന സമയങ്ങളിൽ കുറച്ചു സമയമെങ്കിലും ആ സന്നിധിയിൽ നിൽക്കാൻ കഴിഞ്ഞാൽ തന്നെ അത് വളരെ അനുഗ്രഹം നിറഞ്ഞതാണ്. ഇത് കേൾക്കുന്ന ആർക്കെങ്കിലും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ.
https://youtu.be/RzFFmVo2mlQ