വീട്ടിലെ ഓഹരി ചോദിച്ചപ്പോൾ കൊടുക്കാൻ മടിച്ച അനിയൻ പിന്നീട് അനിയന് ഒരു പ്രശ്നം വന്നപ്പോൾ ചെയ്തു ചെയ്തത് കണ്ടോ.

മാസത്തിൽ ഒരു വെള്ളിയാഴ്ച ദിവസംകയറിവരുന്ന ചേച്ചി പതിവ് കാഴ്ചയായിരുന്നു പക്ഷേ അത് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നത് എന്റെ ഭാര്യയെ മാത്രമായിരുന്നു കാരണം അതുവരെ അവൾ വൃത്തിയാക്കി വച്ചിരിക്കുന്ന വീട് ഒരു പൂരപ്പറമ്പ് പോലെയാണ് ചേച്ചിയും കുട്ടികളും അവിടെ നിന്ന് പോകുമ്പോൾ സംഭവിക്കുന്നത്. മാത്രമല്ല അവൾ ഒളിപ്പിച്ചുവെച്ച പല അച്ചാറും കുപ്പികളും ഉപ്പിലിട്ട കുപ്പികളും എല്ലാം ചേച്ചി പോകുമ്പോൾ കൊണ്ടുപോകും.അതുകൊണ്ടുതന്നെ ചേച്ചി എന്ന് വരുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് ആദ്യം തോന്നിയത്.

പതിവുപോലെ ചേച്ചി ഒരു ബാഗുമായി വന്നു അമ്മയുടെ അടുത്ത് പോയി എല്ലാവരോടും വിശേഷങ്ങളും പറഞ്ഞ് സംസാരിച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്ത് വന്നു എന്നിട്ട് പറഞ്ഞു മോനെ അവൾക്കുള്ള ഓഹരി നമുക്ക് കൊടുക്കണ്ടേ? ഇനിയും അത് വച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല. ചേച്ചിക്ക് ഇനി എന്തു കൊടുക്കാൻ എല്ലാം അവളുടെ വിവാഹത്തിന് അച്ഛൻ സ്വർണ്ണമായി കൊടുത്തതല്ലേ പിന്നെ അളിയന്റെ ജോലി കാര്യത്തിന് സഹായിക്കുകയും ചെയ്തു ഇനിയൊന്നും കൊടുക്കാൻ ഒന്നുമില്ല.

അമ്മയ്ക്ക് സങ്കടത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോയി കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേച്ചി എന്റെ റൂമിലേക്ക് വന്നു. എടാ ഞാൻ പോവുകയാണ് നാളെ ഉണ്ണിക്ക് പരീക്ഷ ആയതുകൊണ്ട് ഇന്ന് നേരത്തെ പോകുന്നു. ഞാനൊന്നും പറഞ്ഞില്ല കാരണം ഞാൻ പറഞ്ഞത് ചേച്ചിക്ക് കേട്ടിട്ടുണ്ട് എന്ന് എനിക്കറിയാം. കുറച്ചുനാളുകൾക്കു ശേഷം ഒരു സാമ്പത്തിക നഷ്ടം എനിക്ക് വന്നു ബിസിനസുകൾ തകർന്നു പണമില്ല പൈസയില്ല ഒന്നുമില്ല ഞാൻ ആകെ ഇല്ലാതായിപ്പോയി. അതിനിടയിൽ ഒരു ദിവസം ചേച്ചി വീണ്ടും വീട്ടിലേക്ക് വന്നു .

അമ്മയോട് കുറേ സംസാരിച്ചു കുറച്ചു കഴിഞ്ഞ് എന്റെ റൂമിലേക്ക് വന്നു. എടാ ഇതെന്തു കോലമാണ് നീയെന്താ ഇങ്ങനെ ഇരിക്കുന്നത് നിന്നെ ഇങ്ങനെ ഞാൻ കണ്ടിട്ടേയില്ല നീ വിഷമിക്കേണ്ട അതും പറഞ്ഞ് കുറെ നേരം ചേച്ചി എന്നോട് സംസാരിച്ചു. ഒടുവിൽ പോകുന്ന സമയത്ത് ഒരു പൊതി എന്നെ ഏൽപ്പിച്ചു എന്റെ വളയാണ് ഇത് നീ പണയം വയ്ക്കുകയോ അല്ലെങ്കിൽ വിളിക്കുകയോ ചെയ്തോളൂ .

പിന്നെ നിന്റെ ഒരു ജോലിയുടെ കാര്യം ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് നീ വിഷമിക്കാതെ ഇരിക്ക് പിന്നെ ഇത് കുറച്ചു പണമാണ് ഞാൻ സൂക്ഷിച്ചു വച്ചതാ ഇത് നീ വച്ചോ. ശരിക്കും എന്റെ കണ്ണുകൾ നിറഞ്ഞു എന്നോട് ഇത്രയും സ്നേഹമുള്ള ചേച്ചിയെ ആണല്ലോ ഞാൻ മനസ്സിലാക്കാതെ പോയത്. ആ സമയം എന്റെ ഭാര്യയോട് അമ്മ പറയുന്നത് ഞാൻ കേട്ടു അവന്റെ മുഖമൊന്നു വാടിയാൽ അവൾ സഹിക്കില്ല അത് പണ്ടും അങ്ങനെ തന്നെയാണ്.

https://youtu.be/Q2DYjjmGhLg

×