പട്ടിണി കാരണം അനിയത്തിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച മകളെ കാണാൻ ചെന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ഗ്രാമ ജീവിതത്തിൽ നിന്നും നഗരത്തിന്റെ തിരക്കുകളിലേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ കാണാൻ കാത്തിരിക്കുന്ന പുതിയ കാഴ്ചകളെ പറ്റിയുള്ള ചിന്തകളിൽ ആയിരുന്നു അവൾ തന്റെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ബുദ്ധിമുട്ട് അറിയുന്നതുകൊണ്ടുതന്നെ അമ്മ അനിയത്തിയുടെ വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചതായിരുന്നു മാത്രമല്ല തന്റെ അനിയത്തി ഗർഭിണി ആയതുകൊണ്ട് അവൾക്കൊരു സഹായവും ആകുമല്ലോ അതുപോലെ തന്റെ മക്കൾക്ക് വിദ്യാഭ്യാസം കിട്ടുമല്ലോ എന്ന് കരുതിയാണ് .

പട്ടിണികൊണ്ട് തന്റെ അമ്മ അനിയത്തിയുടെ വീട്ടിലേക്ക് അവളെ പറഞ്ഞയച്ചത്.വലിയ മണിമാളിക കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി അവൾ അകത്തേക്ക് പോയി.ആദ്യത്തെ ദിവസം കുഴപ്പമില്ലായിരുന്നു രണ്ടാമത്തെ ദിവസം അവളെ നേരത്തെ അവർ എഴുന്നേൽപ്പിച്ചു മാത്രമല്ല ഇന്നലെ ആദ്യമായി മരത്തിന്റെ കട്ടിലിൽ കിടക്കുന്നതിന്റെ സന്തോഷമായിരുന്നു അവൾക്ക്. എഴുന്നേൽപ്പിച്ചതിനു ശേഷം ഒരു പാൽപ്പാത്രം കൊടുത്ത് അവളെ പാൽ വാങ്ങിക്കാനുള്ള സ്ഥലത്തേക്ക് പറഞ്ഞയച്ചു.

തനിക്ക് ജീവിതത്തിൽ ആദ്യമായാണ് പാൽ ഒഴിച്ച് ചായ കുടിക്കുന്നത്. തിരികെയെത്തിയപ്പോഴേക്കും മുറ്റമടിക്കാൻ ചൂലു കൊടുത്തു അതുകഴിഞ്ഞ് വന്നപ്പോഴേക്കും പാത്രം കഴുകാൻ ഉള്ള പണി കൊടുത്തു എല്ലാം കഴിഞ്ഞ് ചായ കുടിക്കാൻ വേണ്ടി അവളെ വിളിച്ചു തനിക്ക്. പ്രിയപ്പെട്ട മുട്ടക്കറിയും പുട്ടും കിട്ടുന്നത് ആദ്യമായിട്ടായിരുന്നു പക്ഷേ അവൾക്ക് അവർ കൊടുത്തത് പുട്ടും മുട്ടക്കറിയുടെ ചാർ മാത്രം പിന്നെ ഒരു കാടിവെള്ളം പോലെയുള്ള ചായയും അവളത് കുടിച്ചു പിന്നീടാ ശീലം തുടർന്നുപോയി കൊണ്ടേയിരുന്നു സ്കൂളിൽ അവളെ ചേർത്തത് ഗവൺമെന്റ് സ്കൂളിൽ മാത്രമല്ല മേമയുടെ മക്കളെയും കൂടി അവൾ കൊണ്ടുപോകണം.

അതിനിടയിൽ പ്രസവ കാര്യങ്ങൾ നോക്കാൻ ഒരു സ്ത്രീ വന്നപ്പോൾ കട്ടിലിൽ ഉള്ള അവളുടെ കിടപ്പ് മാറി. അവൾക്ക് അമ്മയെ കാണാൻ തോന്നി. വെക്കേഷൻ വരാൻ അവൾ കാത്തിരുന്നു വെക്കേഷൻ വന്നപ്പോൾ തന്റെ അമ്മയെ കണ്ട് അവൾ കെട്ടിപ്പിടിച്ചു അവൾ അവിടെ നിന്നു പോകണമെന്ന് വാശിപിടിച്ചു ഒടുവിൽ അമ്മയ്ക്ക് ആ കുഞ്ഞിന്റെ സങ്കടം കാണാൻ കഴിയാതെ പോകേണ്ടതായും വന്നു അവളെ കൂട്ടിക്കൊണ്ടുപോയി ആ ഹരിതാഭയിലേക്ക് തിരികെ പോയപ്പോൾ ജീവൻ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു ആ കുഞ്ഞിനെ.

https://youtu.be/VrhsT1N4D1s

×