ഓരോ പെൺമക്കളുടെയും അച്ഛന്മാർ ഇതുപോലെ ആയിരിക്കണം. അച്ഛൻ മകൾക്ക് വേണ്ടി ചെയ്തത് കണ്ടോ.

നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ വീടിന്റെ പടിയിറങ്ങുമ്പോൾ ഭർത്താവ് തന്നെ നോക്കി ചിരിക്കുന്നത് കണ്ടു അമ്മായി അമ്മ സങ്കടത്തോടെ നിൽക്കുന്നതും കണ്ടു. ഇത് ഞാൻ പലപ്പോഴും പ്രതീക്ഷിച്ചത് ആയിരുന്നു എന്നാൽ ഇത്ര പെട്ടെന്ന് ഉണ്ടാകും എന്ന് വിചാരിച്ചില്ല. ചൊവ്വാദോഷം ആയതുകൊണ്ട് തന്നെ പലപ്പോഴും വിവാഹം തുടങ്ങി എന്നാൽ എപ്പോഴെങ്കിലും നടക്കും എന്ന് വിചാരിച്ചു .

ഒടുവിൽ അദ്ദേഹത്തിന്റെ ആലോചന വന്നപ്പോൾ എത്രയും പെട്ടെന്ന് നടത്തി എന്നാൽ സന്തോഷമുണ്ടാകേണ്ട എന്റെ ജീവിതം ആരംഭിച്ചത് സങ്കടത്തോടെ ആയിരുന്നു. ആദ്യരാത്രിയിൽ തന്നെ അയാൾ എന്നോട് പറഞ്ഞു എനിക്ക് ഒരു ഭാര്യയും മകനും ഉണ്ട് അവർ വിധവയായതുകൊണ്ട് തന്നെ പുറത്ത് ആർക്കും അറിയില്ല പിന്നെ പേരിന് നിനക്ക് എന്റെ ഭാര്യയായി ജീവിക്കാം. വർഷങ്ങൾ കഴിഞ്ഞതോടെ ഗർഭിണിയാകാതെ ഇരുന്നതുകൊണ്ട് വീട്ടിലെ അമ്മയ്ക്ക് അത് പ്രശ്നമായി വന്നു,

പലപ്പോഴും മറഞ്ഞു നിന്നുകൊണ്ട് എന്നെ മച്ചി എന്ന് വിളിക്കുന്നത് ഞാൻ കേട്ടു സഹിക്കാൻ കഴിയാതായി. ഒടുവിൽ അവർ മകനെ വേറെ കല്യാണാലോചന ആരംഭിച്ചു എന്നറിഞ്ഞതോടെ അവിടെനിന്നും ഇറങ്ങാൻ തീരുമാനിച്ചു എന്നാൽ അതിനു മുൻപ് അമ്മായിയമ്മയുടെ എല്ലാ സത്യങ്ങളും പറഞ്ഞു. ഞാൻ മച്ചിയാണോ അല്ലയോ എന്നറിയണമെങ്കിൽ നിങ്ങളുടെ മകന്റെ കൂടെ ഞാൻ കിടക്കണം അല്ലാതെ രഹസ്യമായും ഒരു ഭാര്യയും മകനുമുള്ള നിങ്ങളുടെ മകന്റെ കൂടെ ഇനി എനിക്ക് ജീവിക്കാൻ പറ്റില്ല ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണ്.

ഇത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോഴും തന്റെ വീട്ടിലെത്തിയാൽ അച്ഛനോട് എന്തു പറയും എന്നായിരുന്നു അപ്പോഴാണ് അച്ഛന്റെ ഫോൺ വന്നത്. മോളെ എനിക്ക് എല്ലാം അറിയാം നീ ഇങ്ങോട്ടേക്ക് പോരെ പട്ടിണി ആണെങ്കിലും അച്ഛനും മകൾക്കും സന്തോഷത്തോടെ കഴിയാം. അച്ഛന്റെ വാക്കുകൾ മതിയായിരുന്നു അവൾക്ക് ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കുവാൻ.

https://youtu.be/GGxoypgBHao

×