നിങ്ങൾ എന്താണ് പറയുന്നത് അപ്പോൾ ഇവിടെ ഉണ്ടായിരുന്ന സ്വർണം എല്ലാം എവിടെ പോയി വളരെ ദേഷ്യത്തോടെയാണ് സലിം എല്ലാവരോടും ചോദിച്ചത്. സാർ എനിക്കത് അറിയില്ല അവസാനം വന്നത് ഈ ഫാമിലിയായിരുന്നു സിസിടിവി കാണിച്ചുകൊണ്ട് സ്റ്റാഫ് പറഞ്ഞു. ഇവരാണെങ്കിൽ സ്വർണം നോക്കുകയും പക്ഷേ ഒന്നും തന്നെ എടുക്കുകയും ചെയ്തില്ല. സിസിടിവി സൂക്ഷ്മമായി നോക്കിക്കൊണ്ട് സലിം പറഞ്ഞു ഇവരെ എത്രയും പെട്ടെന്ന് നാളെത്തന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവരണം
. ഇതെന്റെ ഓർഡറാണ് അവർ അത് ശരിയെന്ന് പറഞ്ഞു. പിറ്റേദിവസം തന്നെ മാഷും മകളും ഭാര്യയും ജ്വല്ലറിയിൽ എത്തിയിരുന്നു മാനേജറിന്റെ മുറിയിലേക്ക് മാഷിനോട് കയറിവരാൻ ആവശ്യപ്പെട്ടു മാഷ് വന്നപ്പോഴേക്കും സലീം എഴുന്നേറ്റു നിന്നു. മാഷിനെ എന്നെ മനസ്സിലായോ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് കുറെ വിദ്യാർത്ഥികളെ പഠിപ്പിച്ചതല്ലേ അതുകൊണ്ട് മാഷിനെ പെട്ടെന്ന് ഓർമ്മ വന്നില്ല അവൻ വീണ്ടും പറഞ്ഞു ഒരിക്കൽ ഒരു അഞ്ചാം ക്ലാസുകാരനെ ക്ലാസ്സിൽ നിന്നും ഒരു രൂപ മോഷ്ടിച്ചു .
എന്ന് പറഞ്ഞ് പുറത്താക്കിയത് ഓർമ്മയുണ്ടോ ഞാൻ തന്നെയാണ് മാഷേ സലിം. അന്ന് ഉമ്മ എന്നോട് ഒരുപാട് വഴക്ക് പറഞ്ഞു എന്നെ ചീത്ത പറയുകയും ചെയ്തു വിഷമം സഹിക്കാനാവാതെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പിന്നെ ബോംബെയിൽ പോയി അവിടെ നിന്നും ഗൾഫിൽ പോകാൻ അവസരം കിട്ടി വീട്ടിലേക്ക് പറയാൻ വന്നപ്പോഴാണ് ഉമ്മ മരിച്ചത് അനിയത്തി അനാഥാലയത്തിലും പിന്നീട് പൈസ ഉണ്ടാക്കാനുള്ള ഒരു ചിന്ത മാത്രമായിരുന്നു അവിടെനിന്നും ഞാൻ ഈ നിലയിലേക്ക് എത്തി.
മാഷിനെ കണ്ണുനീർ അടക്കാനായില്ല മോനെ എന്നോട് ക്ഷമിക്കൂ നീ പോയതിനുശേഷം യഥാർത്ഥ കുറ്റവാളിയെ നമ്മൾ കണ്ടിട്ടിരുന്നു. വാശി വിഷമിക്കേണ്ട എന്തായാലും എന്റെ ഈ ഒരു ജീവിതത്തിന് കാരണക്കാരൻ മാഷ് കൂടിയാണല്ലോ പിന്നെ ഇതെന്റെ സന്തോഷമാണ് മാഷിന്റെ മകളുടെ കല്യാണത്തിന് വേണ്ട എല്ലാ സ്വർണങ്ങളും ഞാൻ തന്നെ നൽകും അവൾക്കൊരു ചേട്ടനായി ഞാൻ ഇനി ഉണ്ടാകും എന്താവശ്യമുണ്ടായാലും എന്നെ വിളിക്കാൻ മടിക്കരുത്. മാഷ് കണ്ണുകൾ നിറഞ്ഞുകൊണ്ട് നന്ദി പറഞ്ഞു.