ജീവിതം ഇങ്ങനെയാണ് ഒരു നിമിഷം കൊണ്ടായിരിക്കും പാവപ്പെട്ടവൻ വലിയ പണക്കാരൻ ആയി മാറാറുള്ളത്.

എന്താണ് എന്റെ ജീവിതം ഒരു മാറ്റമില്ലാതെ തുടരുന്നത് മാതാവേ തന്റെ ഓട്ടോ പാർക്കിന്റെ അടുത്തുള്ള മാതാവിന്റെ രൂപത്തിനുമുൻപിൽ നിന്നുകൊണ്ട് അയാൾ പ്രാർത്ഥിച്ചു. അച്ഛൻ നഷ്ടപ്പെട്ടതിനു ശേഷം ചെറുപ്പത്തിൽ തന്നെ ജോലിക്ക് പോയി തുടങ്ങിയതാണ് അമ്മ മാത്രമേയുള്ളൂ പിന്നെ തന്റെ ജീവിതത്തിൽ ഒരു അർത്ഥമുണ്ടായിരുന്നു അവൾ വന്നപ്പോൾ ആയിരുന്നു തന്റെ മുറപ്പെണ്ണ് എല്ലാവരും ചേർന്ന് ആലോചിച്ചു ഉറപ്പിച്ച ഒരു കല്യാണം. അവളുടെ വീര്യങ്ങളെല്ലാം തന്നെ നോക്കിയിരുന്നത് താൻ തന്നെയായിരുന്നു .

എന്നാൽ ഒരു ദിവസം അവളെ കാണാനായി വീട്ടിലേക്ക് അമ്മയുടെ കൂടെ പോയപ്പോൾ അവൾ തന്നെ നോക്കാതെ പോകുന്നത് ശ്രദ്ധിച്ചു അമ്മായി അവളോട് എന്താണ് എന്ന് ചോദിച്ചപ്പോൾ അവൾ പറയുന്നത് കേട്ട് ശരിക്കും ചങ്ക് തകർന്നു പോയി. നിങ്ങൾ വെറുതെ ഓരോ ആഗ്രഹങ്ങൾ പറഞ്ഞാണ് ഇതുവരെ എത്തിച്ചത് എനിക്കൊന്നും പറ്റില്ല ഒരു ഓട്ടോക്കാരനെ കല്യാണം കഴിച്ച് ജീവിതം വെറുതെ കളയാൻ. അവളും യാഥാർത്ഥ്യം മനസ്സിലാക്കി ചിന്തിച്ചു എങ്കിലും ഇത്രയും നാൾ തനി താൻ അവളെ ഓർത്താണല്ലോ കഴിഞ്ഞത്. ഇതെല്ലാം തന്നെ മാതാവിന്റെ മുന്നിൽ പറഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു/

ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് കിതച്ചു കൊണ്ടുവന്നത് ചേട്ടാ ഒരു 100 രൂപ തരുമോ എനിക്ക് വീട്ടിലേക്ക് പോകാനാണ് എന്ന് പെട്ടെന്ന് സങ്കടം തോന്നി കൊടുത്തു പകരം ഒരു ലോട്ടറി അവന്റെ കയ്യിലെ ഏൽപ്പിക്കുകയും ചെയ്തു പിറ്റേദിവസം വെറുതെ ലോട്ടറി നോക്കിയപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. അയാളെ പിന്നീട് കാണാൻ ശ്രമിച്ചു എങ്കിലും കാണാനായില്ല ആ പൈസ കൊണ്ട് ഒരു ബിസിനസ് ആരംഭിക്കുകയും തന്റെ ജീവിതം ആകെ മാറ്റിമറിച്ചു ഇപ്പോൾ തന്റെ മുറപ്പെണ്ണ് തന്റെ കാശ് കണ്ടു വരുമെന്ന് ഇനി അവൾ ജീവിതത്തിൽ വേണ്ട എന്ന് പണ്ടേ ഉറപ്പിച്ചതാണ്.

ബ്രോക്കർ പല ആലോചനകൾ കൊണ്ടുവന്നപ്പോൾ പാവപ്പെട്ട ഒരു മുഖമുള്ള കുട്ടിയെ ആണ് കാണാൻ തനിക്ക് താല്പര്യം തോന്നിയത്. മതപ്രകാരം ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മറുത്ത് ഒന്നും പറയാതെ അവൾ ചായ തന്നെ കയറിപ്പോയി. അപ്പോൾ അവളുടെ അമ്മയാണ് പറഞ്ഞത് മോൻ തെറ്റിദ്ധരിക്കരുത് ഈ കല്യാണം നടക്കില്ല എന്ന് അവൾക്കറിയാം കാരണം ഞങ്ങൾക്ക് കൊടുക്കാൻ സ്വന്തം പണവും ഒന്നുമില്ല എന്റെ ഭർത്താവും എന്റെ മകനും മരണപ്പെട്ടു.

ഭർത്താവിനെ വയ്യാത്തതിന് തുടർന്ന് മകൻ പഠിക്കുന്ന സ്ഥലത്ത് നിന്നും വരുമ്പോഴാണ് ആക്സിഡന്റ് പറ്റി മരണപ്പെട്ടത് അത് പറഞ്ഞു ചുമരിൽ ഇരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി തനിക്ക് ലോട്ടറി നൽകിപ്പോയ ചെറുപ്പക്കാരൻ തന്നെ. പിന്നെ ഒന്നും ചിന്തിച്ചില്ല ആ വിവാഹം ഉറപ്പിച്ചു അമ്മ എന്നോട് ചോദിച്ചപ്പോൾ അമ്മയോട് പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞു അപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത് മോനെ ആ കുട്ടി തന്നെയാണ് നിന്റെ ജീവിതത്തിൽ വരാൻ പോകുന്ന ഭാഗ്യം.