സ്വന്തം പിതാവിനെ അനാഥാലയത്തിൽ ആക്കാൻ മകനും മരുമകളും ഫാദർ പറഞ്ഞത് കേട്ട് ഞെട്ടി.

അനാഥമന്ദിരത്തിന്റെ മുൻപിൽ വയസ്സായ പിതാവിനെയും കൊണ്ട് മകനും മരുമകളും പേരക്കുട്ടികളും വന്നു. ഫാദറിന്റെ മുൻപിൽ ഇരുന്നുകൊണ്ട് അവർ പറഞ്ഞു ഫാദർ ഞങ്ങളുടെ കരുണ കാണിക്കണം എന്റെ അച്ഛനെ ഈ അനാഥമന്ദിരത്തിലേക്ക് നിങ്ങൾ ഏറ്റെടുക്കണം. അച്ഛനെ കൂടി നോക്കാനുള്ള സൗകര്യം എന്റെ വീട്ടിൽ ഇല്ല ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിയുണ്ട് അതിനിടയിൽ ഞങ്ങളുടെ കുഞ്ഞുങ്ങളെ പോലും നോക്കാൻ ഞങ്ങൾക്ക് സമയമില്ല.

അതുകൊണ്ട് അച്ഛനെ ഇവിടെ ഏറ്റെടുക്കണം. ഇത് കേട്ട് ഫാദർ പറഞ്ഞു ഇവിടെ അനാഥരെ മാത്രമേ എടുക്കുകയുള്ളൂ. നിങ്ങളുടെ അച്ഛൻ അനാഥൻ അല്ലല്ലോ എങ്കിലും ഞാൻ ഒരു പോംവഴി പറയാം ഈ അനാഥമന്ദിരത്തിന്റെ അടുത്ത് തന്നെ കുട്ടികളെ നോക്കുന്ന അനാഥമന്ദിരം ഉണ്ട് നിങ്ങളുടെ കുട്ടികളെ അവിടെ ആക്കിക്കോളൂ അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അച്ഛന്റെ കൂടെ സുഖമായി ജീവിക്കുകയും ചെയ്യാം കുട്ടികളുടെ കാര്യത്തിൽ ടെൻഷനും വേണ്ട.

ഇരുകേട്ട് അവർ രണ്ടുപേരും ഗോപിഷ്ടരായി. അവരെ സമാധാനിപ്പിച്ചുകൊണ്ട് ഫാദർ പറഞ്ഞു നിങ്ങളുടെ യഥാർത്ഥ പ്രശ്നം വയസ്സായ നിങ്ങളുടെ അച്ഛൻ മാത്രമാണ് നിങ്ങൾക്ക് അവരെ എങ്ങനെയെങ്കിലും ഒഴിവാക്കണം അതിനുള്ള പല കാരണങ്ങളും ന്യായങ്ങളും മാത്രമാണ് നിങ്ങൾ ഇവിടെ പറഞ്ഞതെല്ലാം. ഇതിനേക്കാളും സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്താണ് നിങ്ങളെ അച്ഛനും അമ്മയും ഇത്രയും വളർത്തി വലുതാക്കിയത് ഇത്രയും സൗകര്യങ്ങൾ ഒന്നും അവർക്ക് ആവശ്യമില്ല.

നിങ്ങളുടെ സ്നേഹം മാത്രം കൊടുത്താൽ മതി ഒരു ചെറിയ സ്ഥലത്താണെങ്കിലും അവർ അവിടെ സന്തോഷമായി കഴിഞ്ഞോളും. ഒരു കാര്യം മറക്കരുത് ഭാവിയിൽ നിങ്ങളും ഈ പ്രായത്തിലേക്ക് വരേണ്ടവരാണ് നിങ്ങൾ ആലോചിച്ചു ഒരു മടി പറഞ്ഞാൽ മതി. കുറേസമയത്തെ നിശബ്ദതയ്ക്കുശേഷം അവർ ഫാദർ എന്നോട് പറഞ്ഞു ഞങ്ങളുടെ ക്ഷമിക്കണം ഫാദർ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി ഞങ്ങൾ ഞങ്ങളുടെ അച്ഛനെ പൊന്നുപോലെ നോക്കിക്കോളാം. ഒരു കുറവും വരുത്താതെ.