മകന്റെ പിറന്നാൾ ദിവസം വളരെയധികം ആഗ്രഹിച്ചാണ് അച്ഛൻ ഒരു ഷർട്ടും മുണ്ടും അവന് വാങ്ങി നൽകിയത്. എന്നാൽ കവർ പൊളിച്ച ഉടനെ തന്നെ അവൻ അത് ഇഷ്ടപ്പെടാതെ വലിച്ചെറിയുകയും ചെയ്തു. ഇത് കണ്ട് അച്ഛനെ വളരെയധികം സങ്കടമായി അമ്മയ്ക്കും സങ്കടമായി അമ്മ മകനെ ചീത്ത പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറി അച്ഛനാണെങ്കിൽ റൂമിലേക്കും പോയി. മുറിയിൽ ഇരിക്കുന്ന അലമാര തുറന്ന് അതിൽ നിന്നും ഒരു പഴയ ഷർട്ട് എടുത്ത് അച്ഛൻ നെഞ്ചോട് ചേർത്ത് അവിടെ തന്നെയിരുന്നു.
ഇതേസമയം അമ്മ മകനോട് പറഞ്ഞു നീ എന്താണ് ചെയ്തത് അച്ഛൻ എത്ര സന്തോഷിച്ചിട്ടാണെന്നോ നിനക്ക് ഈ ഡ്രസ്സ് എടുത്തു തന്നത് അച്ഛൻ ചിലപ്പോൾ പഴയ ആളായിരിക്കും നീ ഇതുപോലുള്ള വസ്ത്രങ്ങൾ ഇടില്ലായിരിക്കും എങ്കിലും അച്ഛന്റെ കയ്യിൽ നിന്നും അത് വാങ്ങണം അത് അച്ഛനൊരു സന്തോഷമാണ് കാരണം ഇതുപോലെ ഒരു സൗകര്യങ്ങളും അച്ഛൻ ഉണ്ടായിട്ടില്ല അത് നീ ആദ്യം മനസ്സിലാക്കണം. തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയ ഉടനെ തന്നെ മകൻ വസ്ത്രം അല്ല മണിഞ്ഞ് അച്ഛന്റെ അടുത്തേക്ക് പോയി അച്ഛൻ കരഞ്ഞു കൊണ്ടിരിക്കുന്നതാണ് .
മകൻ കണ്ടത് അച്ഛന്റെ അടുത്ത് ചെന്നാൽ മാപ്പ് പറഞ്ഞു അപ്പോൾ അച്ഛൻ പറഞ്ഞു മോനെ നിന്നെ ഞാൻ കുറ്റം പറയില്ല നിന്റെ പ്രായം അതാണ് പക്ഷേ ഈ ഷർട്ട് നീ കണ്ടോ ഇത് എനിക്ക് എന്റെ അച്ഛൻ പിറന്നാളിന് സമ്മാനിച്ചതാണ് ഇത് ഒരു പഴയ ഫാഷൻ ആയിരുന്നു പക്ഷേ ഇത് ഇട്ടുകൊണ്ട് പോകാൻ എനിക്ക് വളരെ സന്തോഷമായിരുന്നു കാരണം എന്റെ അച്ഛൻ വാങ്ങി തന്ന വസ്ത്രം ആയിരുന്നു .
ഇത് നിന്നെപ്പോലെയല്ല അന്ന് വർഷത്തിലൊരിക്കൽ മാത്രമായിരുന്നു ഒരു ഡ്രസ്സ് കിട്ടുന്നത് അതുകൊണ്ട് ഇത് ഞങ്ങൾക്ക് ഒരു സ്വർഗ്ഗമായിരുന്നു. പക്ഷേ പിന്നീട് ഒരു വർഷം പോലും അച്ഛന്റെ കയ്യിൽ നിന്നും എനിക്ക് സമ്മാനം വാങ്ങാൻ സാധിച്ചില്ല എന്റെ അച്ഛൻ എന്നെ വിട്ടു പോയി അതിന്റെ വിഷമം ഇപ്പോഴും എനിക്ക് ഉണ്ട്. അച്ഛൻ പറയാതെ പറഞ്ഞതെല്ലാം മകന് മനസ്സിലായി അവൻ സങ്കടം വന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
https://youtu.be/Pbt2Den9i1E