എല്ലാവരുടെയും നിർബന്ധപ്രകാരം അനാഥയായ പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വന്നു. പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

ആദ്യരാത്രിയിൽ അവൾ മണിയറയിലേക്ക് കയറിവരുമ്പോൾ എനിക്ക് അവളോട് വെറുപ്പായിരുന്നു അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം മാത്രമായിരുന്നു എനിക്ക് അവളെ വിവാഹം കഴിക്കേണ്ടി വന്നത്. അച്ഛനും അമ്മയും ഇല്ലാത്ത പെണ്ണിനെ എനിക്ക് ഒട്ടുംതന്നെ ഇഷ്ടമില്ലായിരുന്നു എന്നാൽ ചെറുപ്പത്തിൽ അവർ കൊടുത്ത വാക്ക് അതിന്റെ പേരിലാണ് ഇവളെ തലയിൽ ആയിരിക്കുന്നത് അയാൾ മനസ്സിൽ ഓർമിച്ചു. അവളോട് പിന്നീട് എപ്പോഴും ദേഷ്യം മാത്രമായിരുന്നു. സന്ദർഭം കിട്ടുമ്പോൾ എല്ലാം അവളെ തല്ലുകയും ചെയ്തു എങ്ങനെയെങ്കിലും അവളെ എന്റെ ജീവിതത്തിൽ നിന്നും ഇറക്കിവിടാൻ ആയിരുന്നു .

എന്റെ ശ്രമങ്ങളെല്ലാം. ഒടുവിൽ അമേരിക്കയിലേക്ക് പോകാനുള്ള ജോലി സംബന്ധമായിട്ടുള്ള കാര്യങ്ങൾ തയ്യാറായതോടുകൂടി രക്ഷപ്പെട്ടു എന്ന് ഞാൻ കരുതി. അമ്മ എന്നോട് പറഞ്ഞു നീ അവളോട് ഒന്ന് പറയ്. ഞാൻ എത്ര വഴക്കിട്ടാലും ഒന്നും പറയാതെ നിന്നിരുന്ന അവളുടെ അടുത്തേക്ക് ഞാൻ പോകുമ്പോൾ കണ്ണുകൾ നിറഞ്ഞുകൊണ്ട് അവൾ എന്നെ നോക്കി. ഞാൻ പോവുകയാണ് തിരിച്ചു വരില്ല ഇയാൾക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകാം. അവൾ ഒന്നും പറഞ്ഞില്ല. കാലങ്ങൾക്ക് ശേഷം അമ്മയുടെ മരണത്തിനാണ്.

ഞാൻ നാട്ടിലേക്ക് വന്നത് അപ്പോൾ ഞാൻ അവളെ അവിടെ വീണ്ടും കണ്ടു കരഞ്ഞു കൊണ്ടിരിക്കുന്നത് അവൾ എന്റെ മുഖത്ത് നോക്കിയും പക്ഷേ എനിക്ക് അപ്പോഴും യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി കുറച്ചുദിവസം കൂടി ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്നു. അപ്പോഴാണ് യഥാർത്ഥത്തിൽ അവൾക്ക് എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത് അനിയന്റെ ഭാര്യ അവളെ ഒരു വേലക്കാരിയെ പോലെയാണ് കാണുന്നത് അനിയനും. അവൾ ഉണ്ടാക്കി വെച്ച ഭക്ഷണത്തിന് രുചി പോരാ എന്ന് പറഞ്ഞ് വലിച്ചെറിയുമ്പോഴും അനിയത്തിയുടെ മാല കാണാത്തതിന് അവളെ വഴക്ക് പറഞ്ഞു.

തല്ലുമ്പോഴും ഒന്നും പറയാതെ അവൾ നിൽക്കുന്നത് ഞാൻ കണ്ടു. ഇതെല്ലാം ഞാൻ കാരണമാണല്ലോ എന്നർത്ഥം ഒരു നിമിഷം എനിക്കും സങ്കടം തോന്നി. പോകാൻ നേരം തലേദിവസം അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു നീ പോകുമ്പോൾ അവളെയും കൊണ്ടുപോവുക ഏതെങ്കിലും ഒരു അനാഥാലയത്തിൽ ആക്കിയാൽ മതി ഇനിയുള്ള കാലമെങ്കിലും അത് മനസ്സമാധാനത്തോടെ കഴിഞ്ഞോട്ടെ. ഞാനും കുറച്ചു തീരുമാനങ്ങൾ മനസ്സിലെടുത്തിരുന്നു അവളോട് പറഞ്ഞു നാളെ രാവിലെ ഞാൻ പോകുമ്പോൾ നീയും തയ്യാറായി ഇരുന്നോളൂ. എതിർത്തുവെങ്കിലും എന്റെ ദേഷ്യം സംസാരത്തിൽ അവൾ ഒതുങ്ങി.

അവളെ വണ്ടിയിൽ പോകുമ്പോൾ അച്ഛനെ പിരിയുന്നതിനുള്ള സങ്കടമായിരുന്നു അവൾക്ക് രാത്രി ഒരുപാട് വൈകി ഒരു വീടിന്റെ മുൻപിൽ വണ്ടി നിർത്തി അവൾ എല്ലാറ്റിനുമായി തയ്യാറെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചേട്ടൻ വരണ്ട ഞാൻ ഉറങ്ങിക്കോളാം അതെങ്ങനെ ശരിയാകും ഞാൻ വരാതെ നീ ഒറ്റയ്ക്ക് ഇവിടെ നിൽക്കുമോ. അവൾ ഒന്നും മനസ്സിലാകാത്തത് പോലെ നോക്കി എന്നോട് വിഷമിക്കണം ചെയ്തുപോയ എല്ലാ തെറ്റിനും ഇനിയുള്ള കാലത്തെങ്കിലും നമുക്ക് നല്ല ഭാര്യ ഭർത്താക്കന്മാരെ ജീവിക്കണം എനിക്ക് നിന്നെ ഒരുപാട് സ്നേഹിക്കണം. വർഷങ്ങളായി അവൾ കേൾക്കാൻ കൊതിച്ച വാക്കുകൾനിറകണ്ണുകളോടെ അവൾ നിന്നപ്പോൾ. അവൻ അവളെ ചേർത്ത് നിർത്തി.