ദേശമംഗലത്തേക്ക് പോവുകയായിരുന്നു കേശവൻ പോകുന്ന വഴി ദൂരെ ആയതുകൊണ്ട് തന്നെ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടപ്പോൾ അയാൾ വണ്ടി നിർത്തി അപ്പോഴാണ്ഒരു കുട്ടി അവനെ വിളിക്കുന്നത് കണ്ടത് ചേട്ടാ കേശവൻ തിരിഞ്ഞുനോക്കി. ഇത് കാട്ടിൽ നിന്നും ഞാൻ എടുത്ത തേനാണ് കുട്ടുമായം ചേർത്തതല്ല ഫ്രഷ് ആണ് ഒന്ന് വാങ്ങിക്കോ ചേട്ടാ നല്ലതായിരിക്കും. കേശവൻ ശരിയെന്ന് പറഞ്ഞു അതെ രുചിച്ചു നോക്കിയപ്പോൾ ആ കുട്ടിപറഞ്ഞത് ശരിയായിരുന്നു കേശവൻ കുറച്ചു തേൻ വാങ്ങിച്ചു.
ആ കുട്ടിയെ കണ്ടപ്പോൾ കേശവനെ കൂടുതൽ സംസാരിക്കണം എന്ന് തോന്നി.നീ പഠിക്കാൻ ഒന്നും പോകുന്നില്ലേ നിന്റെ വീട് എവിടെയാണ് ഇന്നത്തെ നിന്റെ കച്ചവടം എല്ലാം കഴിഞ്ഞു ഒറ്റവാക്കിൽ കേശവൻ ചോദിച്ചു. വീടെന്നു പറയാൻ പറ്റില്ല ആ കാണുന്നതാണ് എന്റെ കൂടെ പിന്നെ വിദ്യാഭ്യാസം ഞാൻ സ്കൂളിൽ പോകുന്നില്ല. കേശവന് ആ കുട്ടിയോട് വീണ്ടും കുറെ സംസാരിക്കണം എന്ന് തോന്നി എങ്കിൽ നാണു നീ വണ്ടിയിൽ കയറി എനിക്ക് ദേശമംഗലം വരെ ഒന്ന് പോകണം എന്റെ കൂട്ടിന് വരുമോ.
അവൻ ശരിയെന്ന് തലയാട്ടി കാറിൽ ആദ്യമായി കയറുന്നതിന്റെ അത്ഭുതം അവന്റെ മുഖത്ത് ഉണ്ടായിരുന്നു പുറത്തെ കാഴ്ചകളെല്ലാം കണ്ട് കുറെ കഴിഞ്ഞപ്പോഴേക്കും അവർ പറഞ്ഞ സ്ഥലത്ത് എത്തി. ഒരു മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത് അവന്റെ അച്ഛനും അമ്മയും കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ചവിട്ടിക്കൊന്നു. കൊടുക്കാൻ വസ്ത്രങ്ങൾ ഒന്നുമില്ല എന്നറിഞ്ഞ കേശവൻ അവനെ കുറിച്ച് വസ്ത്രങ്ങൾ വാങ്ങിച്ചു പുറത്തുനിന്നും ആഹാരം വാങ്ങിച്ചു കുറച്ചു ഭക്ഷണം അമ്മൂമ്മയ്ക്കും വാങ്ങിച്ചു.
മനസ്സ് നിറഞ്ഞ ഭക്ഷണം കഴിച്ചതിന്റെ സന്തോഷത്തിൽ ആകണം അവനെ മയങ്ങണം എന്ന് തോന്നി. അവന്റെ വീട് എത്തിയപ്പോൾ കേശവൻ വിളിച്ചു അവൻ മാത്രം പുറത്തേക്ക് ഇറങ്ങി പക്ഷേ കൂടെ കേശവനും ഇറങ്ങി സാർ എങ്ങോട്ടാണ് വരുന്നത് എനിക്ക് നിന്റെ അമ്മൂമ്മയെ കാണണം. അമ്മയെ കണ്ടു എല്ലാം അവരെ ഏൽപ്പിച്ചു. കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അമ്മൂമ്മയുടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞു. ഇന്നത്തെ ദിവസം വളരെ സന്തോഷമായതിന്റെ നിറവിൽ ആയിരുന്നു കേശവൻ കാരണം താൻ ചെയ്തത് അത്രയും വലിയൊരു കാര്യമാണ് എന്ന് കേശവൻ അറിയാമായിരുന്നു.