സ്വന്തം അച്ഛനെ അനാഥാലയത്തിൽ ആക്കുന്നതിന് വേണ്ടി അനാഥാലയത്തിന്റെ മെയിൻ ഓഫീസിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു മക്കളും മരുമകളും മകനും. അച്ഛൻ വിഷമിച്ചു കൊണ്ട് കാറിൽ തന്നെ ഇരുന്നു. ഒടുവിൽ ഫാദർ വന്ന് അവരോട് ചോദിച്ചു എന്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത് അപ്പോൾ മകൻ പറഞ്ഞു. ഫാദർ ഞങ്ങളെ ഒന്ന് സഹായിക്കണം എന്റെ അച്ഛനെ ഇവിടെ നിങ്ങൾ ഏറ്റെടുക്കണം എത്ര പൈസ വേണമെങ്കിലും ഞാൻ തരാൻ തയ്യാറാണ് പക്ഷേ ഇവിടെ അനാഥരായിട്ടുള്ള ആളുകളെ മാത്രമേ എടുക്കുകയുള്ളൂ നിങ്ങളുടെ അച്ഛൻ അനാഥൻ അല്ലല്ലോ.
ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം വീട്ടിൽ എല്ലാവർക്കും ഉള്ള സൗകര്യങ്ങൾ ഇല്ല. മാത്രമല്ല ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് ഞങ്ങൾക്ക് കുഞ്ഞിനെയും അച്ഛനെയും നോക്കാൻ പോലും സാധിക്കുന്നില്ല അതുകൊണ്ടാണ്. ഇത് കേട്ടപ്പോൾ ഫാദർ പറഞ്ഞു എങ്കിൽ ഒരു കാര്യം ചെയ്യൂ ഇതിന്റെ കൂടെ തന്നെ ചെറിയ കുട്ടികളുടെ അനാഥാലയം ഉണ്ട് നിങ്ങളുടെ മകനെ അങ്ങോട്ടേക്ക് മാറ്റു അപ്പോൾ വീട്ടിൽ സ്ഥലവും ഉണ്ടാകും അപ്പനെ നോക്കുകയും ചെയ്യാം.
ഇത് കേട്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു ഫാദർ എന്താണ് പറയുന്നത് എന്റെ മകന് ഞാൻ അനാഥാലയത്തിൽ ആക്കണമെന്നോ. കേൾക്കുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നുന്നുണ്ടല്ലേ എന്നാൽ അത് തന്നെയാണ് സത്യം. ഇതിലും കുറവ് സൗകര്യങ്ങൾ ഉള്ള സ്ഥലത്തായിരിക്കും നിങ്ങളുടെ മാതാപിതാക്കൾ ജനിച്ചതും നിങ്ങളെ വളർത്തി ഇതുവരെ വലുതാക്കിയെടുത്തതും എന്നാൽ നിങ്ങൾ ഒന്നും തന്നെ അത് മനസ്സിലാക്കുന്നില്ല .
എന്ന് മാത്രം. മക്കൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നത് അതുതന്നെയാണ് നിങ്ങൾക്ക് വേണ്ടി എത്രയോ അവർ കഷ്ടപ്പെട്ടിട്ടുണ്ടാകും ഇപ്പോഴും നിങ്ങൾ ഇവിടെ അപ്പനെ കൊണ്ട് വന്നിരിക്കുകയാണ് എന്ന് മനസ്സിലാക്കിയിട്ട് പോലും അദ്ദേഹം എന്തെങ്കിലും നിങ്ങളോട് പറഞ്ഞിരുന്നു അതാണ് മക്കളോട് സ്നേഹമുള്ള അപ്പൻ. ഒരു ചെറിയ പായ ഇടാനുള്ള സ്ഥലമാണെങ്കിലും അവർ നിങ്ങളുടെ കൂടെ സന്തോഷമായിരിക്കും.
പിന്നെ ഒരു കാര്യം മറക്കണ്ട ഇതെല്ലാം കണ്ടുകൊണ്ട് നിങ്ങളുടെ മകനും ഇരിക്കുന്നുണ്ട് ഭാവിയിൽ ഇത് നിങ്ങൾക്കും സംഭവിക്കാം. കുറച്ചുനേരത്തെ നിശബ്ദതക്ക് ശേഷം മകന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഫാദർ എന്നോട് ക്ഷമിക്കണം. ഞാൻ എന്റെ അപ്പനെ നോക്കിക്കോളാം. കാറിൽ ഇരിക്കുന്ന അപ്പൻ നിശബ്ദമായി ഫാദറിനോട് നന്ദി പറഞ്ഞു.
https://youtu.be/wmN8K9HZbnA