പെങ്ങളുടെ മകൾ എന്റെ മടിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മകളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു അത്രനേരം യാതൊരു കുഴപ്പവുമില്ലാതെ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് ആയിരുന്നു എന്തിനാണ് അവൾ കരഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. അനിയത്തി ഗൾഫിലേക്ക് വരുന്നതുകൊണ്ട് അളിയന്റെ റൂമിൽ എല്ലാ സാധനങ്ങളും ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു രണ്ട് ദിവസം അതുകൊണ്ട് മക്കളെയോ ഭാര്യയോ വിളിക്കാൻ എനിക്ക് സാധിച്ചില്ല.
അവർ അവിടെ നിന്നും പോകുന്ന സമയത്ത് എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തിൽ എന്റെ മകളോട് പെങ്ങളുടെ മകൾ പറഞ്ഞിരുന്നു. ഞാൻ എന്റെ അച്ഛനെ കാണാൻ പോവുകയാണെന്ന് അപ്പോൾ അവൾക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല അവളുടെ അച്ഛനെയല്ലേ കാണാൻ പോകുന്നത് എന്ന ചിന്തയായിരുന്നു. നാട്ടിലേക്ക് അടുത്തകാലത്തൊന്നും തന്നെ എനിക്ക് പോകാൻ സാധിച്ചില്ല അതുകൊണ്ട് ഫോണിലൂടെ മാത്രമേ മകളുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂ.
പക്ഷേ എയർപോർട്ടിൽ അനിയത്തി ഇറങ്ങിയ വിവരം വീട്ടിലേക്ക് പറയാൻ വേണ്ടി ഫോണെടുത്തതാണ് എന്റെ മടിയിൽ അനിയത്തിയുടെ മകൾ കെട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ മകൾക്ക് സഹിക്കാൻ സാധിച്ചില്ല അവൾ കരയാൻ തുടങ്ങി. യഥാർത്ഥത്തിൽ രണ്ടുദിവസം അനിയത്തിയുടെ മകൾ എന്റെ കൂടെ നിന്നപ്പോഴാണ് എന്റെ മകളെ ഞാൻ ശരിക്കുംമിസ്സ് ചെയ്തത്.അവർ എന്റെ കൂടെയല്ലേ നിൽക്കേണ്ടത് എന്തായാലും എത്ര വിഷമിച്ച ഒരു വലിയ സർപ്രൈസ് തന്നെ കൊടുക്കണം. അടുത്തമാസം തന്നെ ഭാര്യക്കും മക്കൾക്കും ഉള്ള വിസ എത്രയും പെട്ടെന്ന് ശരിയാക്കി.
കിടന്നുറങ്ങുകയായിരുന്ന അവൾ വിമാനയാത്രയൊന്നും തന്നെ അറിഞ്ഞിരുന്നില്ല എയർപോർട്ടിലേക്ക് ഇറങ്ങുമ്പോൾ പുതിയ ഏതോ സ്ഥലത്തേക്ക് ഇറങ്ങിയ അനുഭൂതിയിൽ ആയിരുന്നു അവൾ. പിന്നിലൂടെ പോയി അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾ എന്തു പ്രതികരിക്കും എന്നെനിക്കറിയില്ലായിരുന്നു. എന്നാൽ തിരിഞ്ഞുനോക്കിയ എന്നെ കണ്ട മകൾ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഇത്രയും നാൾ ഞാൻ എന്റെ മകളെ കാണാതിരുന്നല്ലോ എന്നോർത്ത് ഞാനും കരഞ്ഞുപോയി ഏതൊരു പ്രവാസിയും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും.
https://youtu.be/mMz9_WpFQ44